ടൈറ്റില്‍ കാര്‍ഡില്‍ പേര് നല്‍കിയില്ല, സിനിമയുടെ റിലീസ് കോടതി തടഞ്ഞു

തലൈവാസല്‍ വിജയ് നായകനായ സോറോ എന്ന മലയാള ചിത്രത്തിന്‍റെ റിലീസ് ആണ് താല്‍ക്കാലികമായി കോടതി തടഞ്ഞത്

Update: 2022-01-19 15:45 GMT
Editor : ijas

സിനിമയുടെ ടൈറ്റിലില്‍ നിന്നും സഹനിര്‍മാതാവിന്‍റെ പേര് വെട്ടികളഞ്ഞതിന് കോടതി ഇടപെടല്‍. സിനിമയുടെ റിലീസ് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി(1) താല്‍ക്കാലികമായി തടഞ്ഞു ഉത്തരവിട്ടു. തലൈവാസല്‍ വിജയ് നായകനായ സോറോ എന്ന മലയാള ചിത്രത്തിന്‍റെ റിലീസ് ആണ് താല്‍ക്കാലികമായി കോടതി തടഞ്ഞത്. സിനിമയുടെ സഹനിര്‍മാതാവായ കോഴിക്കോട് കൊസൈന്‍ ഗ്രൂപ്പ് ഉടമ യു.ജിഷ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

സിനിമയ്ക്കായി താന്‍ 20 ലക്ഷം രൂപ മുടക്കിയിരുന്നെങ്കിലും നിര്‍മാതാവായ എരഞ്ഞിപ്പാലം സ്വദേശി ആര്‍. സുരേഷ് ടൈറ്റിലില്‍ സ്വന്തം പേര് മാത്രം ചേര്‍ത്തെന്നാണ് പരാതി. ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ നിര്‍മാതാവിന്‍റെ പേരിനൊപ്പം തന്‍റെ പേരും ഉള്‍പ്പെടുത്തിയിരുന്നുവെന്നും പിന്നീട് നീക്കുകയായിരുന്നുവെന്നും യു. ജിഷ ചൂണ്ടിക്കാട്ടി. സഹനിര്‍മാതാവായി ജിഷയുടെ പേര് ഉള്‍പ്പെടുത്താതെ സിനിമ റിലീസ് ചെയ്യുന്നത് തടഞ്ഞാണ് കോടതി ഉത്തരവ്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News