നവകേരള രേഖ ജനവിരുദ്ധമാകരുതെന്ന് പ്രതിനിധികൾ ഓർമിപ്പിച്ചു: എം.വി ഗോവിന്ദൻ

‘ചങ്ങാത്ത മുതലാളിത്തം നടപ്പാക്കില്ല’

Update: 2025-03-08 10:41 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള രേഖ ജനവിരുദ്ധമാകരുതെന്ന് പ്രതിനിധികൾ ഓർമിപ്പിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അടിസ്ഥാന വിഭാഗങ്ങളെ മറക്കരുതെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

27 പേർ നയരേഖയുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തു. പുതുവിഭവ സമാഹരണം എന്ന നിർദേശം പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. രേഖ ജനങ്ങൾക്കിടയിൽ പാർട്ടിയും സർക്കാരും പ്രചരിപ്പിക്കും. കൂട്ടിചേർക്കണ്ട നിർദേശങ്ങൾ സ്വീകരിക്കും.

വന്യജീവി ആക്രമണം പ്രതിരോധിക്കാൻ നടപടി വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഡാമുകളിൽനിന്ന് മണൽ വാരാൻ നിർദേശം ഉയർന്നു. യൂസർ ഫീസ് ഏതൊക്കെ മേഖലയിലെന്ന് തീരുമാനിച്ചിട്ടില്ല.

Advertising
Advertising

വിഭവസമാഹരണത്തിനുള്ള വഴികൾ കണ്ടെത്തും. ഇക്കാര്യങ്ങൾ ജനങ്ങളുടെ സമ്മതത്തോടെ നടപ്പാക്കും. നയം പിന്നീട് എൽ ഡി എഫിൽ ചർച്ച ചെയ്യും. ചങ്ങാത്ത മുതലാളിത്തം നടപ്പാക്കില്ല. നെഗറ്റീവായ ഒന്നിന്റെയും പിന്നാലെ പോകാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. മാധ്യമ അജണ്ടക്ക് നിന്ന് തരാനില്ല. സംസ്ഥാന സെക്രട്ടറിക്ക് എതിരെ വ്യക്തിപരമായ വിമർശനം ഉണ്ടായിട്ടില്ല. സംഘടനക്കകത്ത് ആരോഗ്യകരമായ ചർച്ച നടന്നുവെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News