'നിജിൽ ദാസ് കൊലക്കേസ് പ്രതിയാണെന്ന് അറിയാമായിരുന്നു'; രേഷ്മയുടെ മൊഴി പുറത്ത്

ഒരു വർഷമായി നിജിലിനെ പരിചയമുണ്ടെന്ന് രേഷ്മ പൊലീസിന് മൊഴി നൽകി

Update: 2022-04-24 07:01 GMT

കണ്ണൂര്‍: സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിജിൽ ദാസ് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞാണ് രേഷ്മ വീട് വാടകയ്ക്ക് നൽകിയതെന്ന് റിമാൻഡ് റിപ്പോർട്ട്. നിജിൽ നേരിട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് വീട് നൽകിയതെന്നും ഒരു വർഷമായി നിജിലിനെ പരിചയമുണ്ടെന്നും രേഷ്മ പൊലീസിന് മൊഴി നൽകി.

നിജിൽ നേരിട്ടാവശ്യപ്പെട്ടതുകൊണ്ടാണ് വീട് വാടകയ്ക്ക് നൽകിയതെന്നും ഇതനുസരിച്ചാണ് വിഷുവിന് ശേഷം താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പുന്നോൽ ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസാണ് രേഷ്മയുടെ വീട്ടിൽ ഒളിവിൽ താമസിച്ചത്. സിപിഎം പാർട്ടിഗ്രാമമായ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിലാണ് നിജിൽ ദാസ് ഒളിവിൽ താമസിച്ചത്. കഴിഞ്ഞ ദിവസം നിജിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒളിവിൽ താമസിപ്പിച്ചതിന് രേഷ്മയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ രാത്രി വീടിന് നേരെ ബോംബേറുണ്ടാവുകയും വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകർത്തതായും കണ്ടെത്തി.

Advertising
Advertising

നിജിൽ ദാസിന് ഒളിച്ചുകഴിയാൻ വീടു നൽകിയ രേഷ്മയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ പിതാവ് തള്ളിയിരുന്നു. നിജിൽദാസിന് വേണ്ടിയല്ല വീട് വാടകയ്ക്ക് നൽകിയതെന്നും നിജിലിന്റെ ഭാര്യക്ക് വേണ്ടിയാണ് നൽകിയതെന്നുമായിരുന്നു ഇന്നലെ  രേഷ്മയുടെ കുടുംബത്തിന്റെ പ്രതികരണം. നിജിൽ ദാസിന് രേഷ്മ വീട്ടിൽനിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ലെന്നും മകൾ ചതിക്കപ്പെടുകയായിരുന്നു എന്നും പിതാവ് പറഞ്ഞിരുന്നു.


Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News