മെയ് 10ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ ലഗേജിന് നിയന്ത്രണം

ഹാൻഡ് ബാഗിന്റെ ഭാരം പരമാവധി എഴ് കിലോയായിരിക്കും

Update: 2025-05-08 14:49 GMT
Editor : നബിൽ ഐ.വി | By : Web Desk

മലപ്പുറം: രാജ്യത്ത് വിമാന സർവ്വീസുകൾക്ക് എയർ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ഹാജിമാരുടെ ലഗേജിന് നിയന്ത്രണം. കോഴിക്കോട് എയർപോർട്ടിൽ നിന്ന് മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാർക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ (15 കിലോയുടെ രണ്ട് ബാഗ് വീതം) എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.

ഹാൻഡ് ബാഗിന്റെ ഭാരം പരമാവധി എഴ് കിലോയായിരിക്കും. ഒരു കാരണവശാലും അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരം അനുവദിക്കുകയില്ലെന്നും ലഗേജിൽ പുതുതായി വന്നിരിക്കുന്ന നിർദേശങ്ങൾ ഹാജിമാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്നും ഹാജിമാർക്കുള്ള എല്ലാ നിർദേശങ്ങളും അവരുടെ വിമാനത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News