വിവാദ മരംമുറി ഉത്തരവിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി

നിയമത്തില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഉള്ളതിനാലാണ് ഉത്തരവിറക്കിയപ്പോള്‍ നിയമോപദേശം തേടാതിരുന്നതെന്ന് കെ.രാജന്‍ നിയമസഭയെ അറിയിച്ചു

Update: 2021-07-26 05:17 GMT

വിവാദ മരംമുറി ഉത്തരവിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി കെ.രാജന്‍. നിയമത്തില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഉള്ളതിനാലാണ് ഉത്തരവിറക്കിയപ്പോള്‍ നിയമോപദേശം തേടാതിരുന്നതെന്ന് കെ.രാജന്‍ നിയമസഭയെ അറിയിച്ചു. ട്രീ രജിസ്റ്റർ അടക്കം ഇനി പരിശോധിക്കേണ്ടതുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കേസില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരുടെ മുൻകൂർ ജാമ്യമാണ് തള്ളിയത്. പട്ടയ ഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നും റിസർവ് വനമല്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കോടിക്കണക്കിന് രൂപയുടെ വനം കൊള്ളയാണ് നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News