സ്കൂള്‍ വിപണിയില്‍ ഉണര്‍വ്വ്; പുതിയ സ്റ്റോക്കുകളുമായി വ്യാപാരികള്‍

കഴിഞ്ഞ സീസണില്‍ പൂര്‍ണ്ണമായി അടഞ്ഞു കിടന്ന സ്കൂള്‍ വിപണിയാണ് പതിയെ സജീവമാകുന്നത്

Update: 2021-10-07 02:07 GMT
Editor : Nisri MK | By : Web Desk
Advertising

നീണ്ട ഇടവേളക്ക് ശേഷം സ്കൂളുകള്‍ തുറക്കാനൊരുങ്ങുമ്പോള്‍ വ്യാപാരികളും പ്രതീക്ഷയിലാണ്. സ്കൂള്‍ വിപണിയില്‍ പുതിയ സ്റ്റോക്കുകളെത്തിച്ചുള്ള കാത്തിരിപ്പിലാണ് വ്യാപാരികള്‍.

അടുത്ത മാസം സ്കൂള്‍ തുറക്കാനിരിക്കെ സ്കൂള്‍ വിപണിയില്‍ പുതിയ സ്റ്റോക്കുകളെത്തിക്കുന്ന തിരക്കിലാണ് വ്യാപാരികള്‍. പ്രധാനമായും മുംബെയില്‍ നിന്നാണ് സ്കൂള്‍ വിപണിയിലേക്ക് സാധനങ്ങളെത്തുന്നത്. കോളേജുകള്‍ തുറന്നതോടെ നേരിയ തോതില്‍ ഉണര്‍വ്വ് പ്രകടമാണെങ്കിലും ഈ മാസം അവസാനത്തോടെ വിപണി സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. 

സ്കൂള്‍ ബാഗുകളിലും കുടകളിലുമാണ് ഇത്തവണ കൂടുതല്‍ വെവിധ്യങ്ങള്‍ കാണാനാവുന്നത്. നോട്ട്ബുക്കുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ടിഫിന്‍ ബോക്സുകള്‍, പൌച്ചുകള്‍ എന്നിവയിലും പുതിയ സ്റ്റോക്കുകള്‍ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ പൂര്‍ണ്ണമായി അടഞ്ഞു കിടന്ന സ്കൂള്‍ വിപണിയാണ് പതിയെ സജീവമാകുന്നത്.

Full View


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News