നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയില്‍; സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ല, സഹകരിക്കില്ലെന്ന് മില്ലുടമകള്‍ അറിയിച്ചതായി മന്ത്രി

നേരത്തെയുണ്ടായ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഉദാരമായ സമീപനമാണ് സ്വീകരിച്ചത്. തുടര്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകുമെന്നും ജി.ആര്‍ അനില്‍

Update: 2025-10-30 04:09 GMT

 ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍

കൊച്ചി: സംസ്ഥാനത്തെ നെല്ല് സംഭരണം പ്രതിസന്ധിയില്‍. നെല്ല് സംഭരണത്തിലെ സര്‍ക്കാറിന്റെ തുടര്‍നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന മില്ലുടമകളുടെ നിലപാട് ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെയുണ്ടായ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ഉദാരമായ സമീപനമാണ് സ്വീകരിച്ചത്. തുടര്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകുമെന്നും ജി.ആര്‍ അനില്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ച എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തുടര്‍ ചര്‍ച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

Advertising
Advertising

സംവരണ ആനുപാത 100 കിലോയ്ക്ക് 68 കിലോഗ്രം എന്നതിന് പകരം 64.5 കിലോഗ്രാം ആക്കി പുനഃസ്ഥാപിക്കാതെ സഹകരിക്കേണ്ടതില്ലെന്നാണ് കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്റെ തീരുമാനം. പാലക്കാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞതോടെ നെല്ല് സംഭരിക്കാനിടമില്ലാതെ കര്‍ഷകര്‍ വെട്ടിലായിരിക്കുകയാണ്.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News