മലപ്പുറത്ത് ദേശീയപാതയ്ക്ക് സമീപം റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

സർവീസ് റോഡിൽ നിന്നുള്ള ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്

Update: 2024-05-25 10:28 GMT
Advertising

മലപ്പുറം: ദേശീയപാതയിൽ മലപ്പുറം കക്കാട് മാളിയേക്കൽ പെട്രോൾ പമ്പിന് സമീപം റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. സർവീസ് റോഡിൽ നിന്നുള്ള ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. മണ്ണിടിച്ചലിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ച് വിട്ടു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

തൃശൂർ- കോഴിക്കോട് യാത്രയിലെ പ്രധാനപ്പെട്ട പാതയാണിത്. ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് ഇടിഞ്ഞുവീണത്.


Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News