വടക്കഞ്ചേരിയിൽ പട്ടാപ്പകൽ മോഷണം; നാലര പവനും 67,000 രൂപയും കവർന്നു

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 10 മോഷണങ്ങളാണ് പ്രദേശത്ത് നടന്നത്

Update: 2023-08-17 14:48 GMT
Editor : Lissy P | By : Web Desk

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ പട്ടാപ്പകൽ വീണ്ടും മോഷണം. ചുവട്ടുപാടം സ്വദേശി ലില്ലി മനോജിന്റെ വീട്ടിൽ നിന്ന് നാലര പവനും 67,000 രൂപയും മോഷണം പോയി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 10 മോഷണങ്ങളാണ് പ്രദേശത്ത് നടന്നത്.

വടക്കഞ്ചേരിയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് മോഷ്ടാക്കൾ. വ്യാഴാഴ്ച രാവിലെ ലില്ലി മനോജിന്റെ വീടിന്റെ പിൻഭാഗത്തെ വാതിൽ വലിയ കല്ലുകൊണ്ട് തകർത്ത് പലക ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരക്ക് അകത്ത് സൂക്ഷിച്ചിരുന്ന നാലര പവൻ സ്വർണവും 67,000 രൂപയും കവർന്നു. ഒരു ശസ്ത്രക്രിയക്ക് സൂക്ഷിച്ചിരുന്ന തുകയായിരുന്നു ഇത്. ഒരു വർഷം മുൻപ് ചുവട്ടു പാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് ആറംഗ സംഘം കവർച്ച നടത്തിയിരുന്നു. ഈ വീടിന് എതിർവശത്തായാണ് മോഷണം നടന്നത്.

Advertising
Advertising

വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മേഖലയിലെ മോഷണം തടയുന്നതിന് പ്രത്യേക സംഘത്തെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ മൂന്ന് മാസത്തിനിടെ ഇവിടെ നടന്ന 10 മോഷണങ്ങളിൽ രണ്ട് എണ്ണങ്ങളിൽ മാത്രമാണ് പൊലീസിന് പ്രതികളെ പിടികൂടാനായത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News