കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

സി.പി.എം നേതാവ് കണ്ണിപൊയിൽ ബാബു വധക്കേസ് ഉൾപ്പെടെ നിരവധി കൊലപാതക, അക്രമ കേസുകളിൽ ഇയാൾ പ്രതിയാണ്.

Update: 2023-06-13 07:31 GMT

പാനൂർ: പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാടെ താഴെ പീടികയിൽ ശ്യാംജിത്ത് (27) ആണ് അറസ്റ്റിലായത്.

മാഹിയിലെ സി.പി.എം നേതാവ് കണ്ണിപൊയിൽ ബാബു വധക്കേസ് ഉൾപ്പെടെ നിരവധി കൊലപാതക, അക്രമ കേസുകളിൽ ശ്യാംജിത് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ മയക്കുമരുന്ന് കടത്ത് അടക്കമുള്ള കേസുകളിലും ഇയാൾ പ്രതിയാണ്. ഇയാൾക്കെതിരെ 13 കേസുകൾ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പാനൂർ സിഐ എം.പി ആസാദും സംഘവും പാത്തിപ്പാലത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. പ്രിൻസിപ്പൽ എസ്.ഐ സി.സി ലതീഷ്, എസ്.ഐ എൻ. ഷിജി, സീനിയർ സി.പി.ഒമാരായ ശ്രീജിത്ത്, രോഷിത്ത്, ഫൈസൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News