'നിരപരാധി, അയ്യപ്പഭക്തൻ എന്ന നിലയിലാണ് സേവനങ്ങൾ ചെയ്തത്'; ഗോവര്‍ധൻ ഹൈക്കോടതിയിൽ

തന്‍റെ സ്വത്തിന്‍റെ ഒരു ഭാഗം ശബരിമലയ്ക്ക് വേണ്ടി മാറ്റിവെക്കാറുണ്ട്

Update: 2025-12-22 05:02 GMT

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ  ജാമ്യാപേക്ഷയുമായി ജ്വല്ലറിയുടമ ഗോവർധൻ ഹൈക്കോടതിയിൽ. താൻ നിരപരാധിയാണെന്നും അയ്യപ്പഭക്തൻ എന്ന നിലയിലാണ് സേവനങ്ങൾ ചെയ്തതെന്നും ഹരജിയിൽ പറയുന്നു. തന്‍റെ സ്വത്തിന്‍റെ ഒരു ഭാഗം ശബരിമലയ്ക്ക് വേണ്ടി മാറ്റിവെക്കാറുണ്ട് . ശബരിമലയിലെ ശ്രീകോവിൽ കവാടം സ്വന്തം നിലയിൽ നിർമിച്ച് നൽകിയിട്ടുണ്ടെന്നും ഗോവർധൻ പറയുന്നു.

പോറ്റി തെറ്റിദ്ധരിപ്പിച്ചുവെന്നും ശബരിമലയിലെ കാര്യങ്ങൾക്കായി പൂർണമായും ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് ആശ്രയിച്ചിരുന്നതെന്നും ഗോവര്‍ധൻ പറയുന്നു. ശ്രീകോവിലിലെ വാതിൽ വെറും ചെമ്പ് പാളികൾ എന്ന് പറഞ്ഞു . സ്വർണം പൂശുന്നത് വലിയ പുണ്യമാണെന്നും പോറ്റി പറഞ്ഞതായും ഗോവർധൻ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. എസ് ഐ ടി സ്വർണം പിടിച്ചെടുത്തത് ഭീഷണിപ്പെടുത്തിയാണെന്നും തത്തുല്യമായ സ്വർണമാണ് പിടിച്ചെടുത്തതെന്നും ഗോവർധൻ പറഞ്ഞു.

Advertising
Advertising

കേസിൽ സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി,  ഗോവർധൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എസ്ഐടി. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും. ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ.പി ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഇരുവരെയും കേസിൽ പ്രതിചേർക്കാത്തത് എന്താണെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തോട് ചോദിച്ചിരിഞ്ഞു.ശബരിമലയിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാൻ എ.പത്മകുമാർ ഒറ്റയ്ക്കെടുത്ത തീരുമാനം എന്നായിരുന്നു ഇവർ നൽകിയ മൊഴി. എന്നാൽ ബോർഡ് അംഗങ്ങൾ എല്ലാവരും ചേർന്നെടുത്ത തീരുമാനം എന്നാണ് പത്മകുമാർ അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News