ശബരിമല സ്വർണക്കൊള്ള: കള്ളന്മാരെ എല്ലാം ജയിലിൽ അടക്കും: വി.എൻ വാസവൻ

ഈ കേസിൽ ഒന്നും ഒളിക്കാനില്ലെന്നും കോടതിയുടേയും സർക്കാരിന്റെയും നിലപാട് ഒന്നാണെന്നും മന്ത്രി

Update: 2025-10-12 11:10 GMT

കോട്ടയം: ശബരിമല സ്വർണക്കൊള്ളിൽ എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടേയെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. എസ്‌ഐടി അന്വേഷണത്തിൽ ആര് പ്രതിയായാലും നടപടി ഉറപ്പാണ്. ഈ കേസിൽ ഒന്നും ഒളിക്കാനില്ലെന്നും കോടതിയുടേയും സർക്കാരിന്റെയും നിലപാട് ഒന്നാണെന്നും മന്ത്രി പറഞ്ഞു.

വിജിലൻസ് കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 10 പേരെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കോടതി പറഞ്ഞിട്ടുണ്ട്. എസ്‌ഐടി അന്വേഷിച്ച് പ്രതിയാണെന്ന് കണ്ടെത്തുന്ന ആരായിരുന്നാലും കൃത്യമായി നടപടിയെടുക്കുമെന്നും വാസവൻ വ്യക്തമാക്കി.

Advertising
Advertising

അതേസമയം, സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുന്നതാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആർ. സിപിഎം ഭരിക്കുന്ന വകുപ്പിൽ സിപിഎം ബോർഡ് പ്രസിഡന്റ് ഭരിക്കുന്ന കാലത്താണ് ക്രമക്കേട് നടന്നത്. വിഷയത്തിൽ പഠിച്ചിട്ട് പ്രതികരിക്കാം എന്നതായിരുന്ന ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ നിലപാട്.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News