ശബരിമല സ്വർണക്കൊള്ള കേസ്; എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു

ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും

Update: 2026-01-27 06:56 GMT

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുമ്പ് പ്രാഥമിക കുറ്റപത്രമെങ്കിലും സമർപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്ഐടി.

ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വേലി തന്നെ വിളവ് തിന്നെന്നും നിരീക്ഷണം. തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികൾ കൊടുത്തുവിട്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.

Advertising
Advertising

ദേവസ്വം മിനുട്‌സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവമാണെന്നാണ് എസ്‌ഐടി കണ്ടെത്തൽ. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി. 'അനുവദിക്കുന്നു' എന്നും മിനുട്‌സിൽ സ്വന്തം കൈപ്പടയിൽ എഴുതി. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിൻറെ വാദം തെറ്റാണെന്നും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രി അല്ലെന്നും അത്തരം രേഖകൾ ലഭ്യമല്ലെന്നും എസ്.ഐടി വിശദമാക്കുന്നു. കേസിൽ ശങ്കരദാസ് പതിനൊന്നാം പ്രതിയെന്നും എസ്‌ഐടിയുടെ റിപ്പോർട്ടിലുണ്ട്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News