ശബരിമല സ്വർണക്കൊള്ള; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലും സംഘർഷം,പൊലീസിന് നേരെ കല്ലേറ്‌

Update: 2025-10-13 08:58 GMT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ, റാഷ് മോൻ, മനു, ഷിനാസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.

കൂടാതെ, യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലും സംഘർഷം. ആറുവട്ടം ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലേറുമുണ്ടായി. വിശ്വാസികളെ വഞ്ചിച്ച ദേവസ്വം ബോർഡും മന്ത്രിയും രാജിവക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Advertising
Advertising

Full View

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News