'സച്ചാർ, പാലോളി കമ്മീഷൻ നിർദേശം നടപ്പിലാക്കണം': എസ്.ഐ.ഒ മലപ്പുറം കലക്ടറേറ്റ്‌ മാർച്ചിൽ സംഘർഷം

സമരം അവസാനിച്ച ശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശുകയായിരുന്നെന്ന് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ആരോപിച്ചു

Update: 2021-08-25 09:42 GMT
Editor : ijas

സച്ചാർ, പാലോളി കമ്മീഷൻ നിർദേശങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കലക്ട്രേറ്റിന്‌ മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. സമരം അവസാനിച്ച  ശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശുകയായിരുന്നെന്ന് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ എസ് ഐ ഒ സംസ്ഥാന സെക്രട്ടറി സഈദ് ടി.കെ, ജില്ലാ പ്രസിഡന്‍റ് ബാസിത്ത് താനൂർ, സെക്രട്ടറി ഫവാസ്, ജോയിന്‍റ് സെക്രട്ടറി സഹൽ ബാസ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ അനീസ് കൊണ്ടോട്ടി, ഷജാസ് വളാഞ്ചേരി എന്നിവര്‍ അടക്കം പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertising
Advertising
Full View

എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഈദ് കടമേരിയാണ് പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്തത്. ഇടതുപക്ഷ സര്‍ക്കാര്‍ സച്ചാർ പാലോളി കമ്മീഷൻ നിർദേശങ്ങൾ അട്ടിമറിച്ചെന്നും മുസ്‍ലിം സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ ഇല്ലാതാക്കിയതായും ഇവയെല്ലാം പുനസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്നും എസ്.ഐ.ഒ അറിയിച്ചു. വിവിധ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു .



Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News