പാതിരാത്രി പന്തംകൊളുത്തി പടനയിച്ച് സാദിഖലി തങ്ങളും മുനവ്വറലി തങ്ങളും; രാഹുലിനായി യൂത്ത് പ്രതിഷേധജ്വാല

കോഴിക്കോട് അരയിടത്തുപാലം ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി കോഴിക്കോട് കടപ്പുറത്താണ് സമാപിച്ചത്

Update: 2023-03-27 16:32 GMT
Editor : Shaheer | By : Web Desk

കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രതിഷേധജ്വാല. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാത്രി പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടന്നത്. പ്രതിപക്ഷ നേതാക്കൾക്കുനേരെ നടക്കുന്ന കേന്ദ്രസർക്കാർ വേട്ടയ്‌ക്കെതിരെ പ്രതിഷേധത്തിൽ യുവജനരോഷം അലയടിച്ചു.

കോഴിക്കോട് അരയിടത്തുപാലം ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി കോഴിക്കോട് കടപ്പുറത്താണ് സമാപിച്ചത്. ആയിരക്കണക്കിനു പ്രവർത്തകർ പങ്കുകൊണ്ട റാലി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

Advertising
Advertising
Full View

മുനവ്വറലി ശിഹാബ് തങ്ങൾക്ക് പുറമെ മുസ്്‌ലിം ലീഗ് നേതാക്കളായ ഡോ. എം.കെ മുനീർ, ടി.ടി ഇസ്മായിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, മറ്റു നേതാക്കളായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ് എടനീർ, സി.കെ മുഹമ്മദലി, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാർ എന്നിവർ പങ്കെടുത്തു.

Summary: Panakkad Sayyid Sadiqali Shihab Thangal and Munavvarali Shihab Thangal lead Muslim Youth League's torchlight rally in solidarity with Rahul Gandhi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News