ജീവധാര ഹ്യൂമാനിറ്റേറിയൻ അവാർഡ് സഫാരി സൈനുൽ ആബിദീന്

ജീവകാരുണ്യ പ്രവർത്തനരംഗത്ത് നടത്തിയ സുതാര്യവും മാതൃകാപരവുമായ ഇടപെടലുകൾ പരി​ഗണിച്ചാണ് അവാർഡ്

Update: 2025-08-23 15:35 GMT

കോഴിക്കോട്: ജീവധാര ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രഥമ ഹ്യൂമാനിറ്റേറിയൻ അവാർഡ് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കെ. സൈനുൽ ആബിദീൻ ഏറ്റുവാങ്ങി. അവാർഡ് ജീവധാര ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി കെ.കെ കുഞ്ഞമ്മദ് സമ്മാനിച്ചു.

ജീവകാരുണ്യ പ്രവർത്തനരംഗത്ത് നടത്തിയ സുതാര്യവും മാതൃകാപരവുമായ ഇടപെടലുകൾക്ക് അംഗീകാരം നൽകുന്നതിന്റെ ഭാഗമായി പുരസ്‌കാരം സമ്മാനിച്ചതായി സംഘാടകർ അറിയിച്ചു. വിവിധ ജീവകാരുണ്യ സംഘടനകളുടെ നേതൃത്വത്തിൽ അദ്ദേഹം പ്രവർത്തിക്കുകയും, പ്രവാസികളുടെ വോട്ടവകാശം, വിമാനയാത്രാ നിരക്കുകൾ തുടങ്ങിയ വിഷയങ്ങളിൽ നിർണായകമായ ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.

സമ്മാന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ റിയാസ് കായണ്ണ, കണവീനർ കെ. മുഹമ്മദ് സലീൽ, ട്രഷറർ മുഹമ്മദ് അസ്‌ലം, ഹസീബ് കായണ്ണ എന്നിവർ പങ്കെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News