സമസ്ത-സിഐസി തർക്കം; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മധ്യസ്ഥയിൽ സമസ്ത - സി ഐ സി തർക്കം പരിഹരിക്കാൻ ധാരണ രൂപപ്പെട്ടിരുന്നു

Update: 2023-06-07 01:33 GMT
Advertising

കോഴിക്കോട്: സിഐസിയുമായുള്ള തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി രൂപപ്പെട്ട ധാരണകളിൽ തീരുമാനമെടുക്കാൻ സമസ്ത മുശാവറ ഇന്ന് കോഴിക്കോട് യോഗം ചേരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മധ്യസ്ഥയിൽ സമസ്ത - സി ഐ സി തർക്കം പരിഹരിക്കാൻ ധാരണ രൂപപ്പെട്ടിരുന്നു. സമസ്തയുടെ ഉപദേശ നിർദേശങ്ങൾ പാലിച്ചായിരിക്കും സി ഐ സി പ്രവർത്തിക്കുക എന്നതടക്കമുള്ള കാര്യങ്ങൾ ഇന്നലെ സി ഐ സി സെനറ്റ് ചേർന്ന് അംഗീകരിച്ചിരുന്നു. സമസ്ത മുശാവറ കൂടി ധാരണ അംഗീകരിച്ചാൽ ഏറെ നാളായി തുടർന്നിരുന്ന സമസ്ത - സി ഐ സി ചർച്ചക്ക് പരിഹാരമാകും.

ധാരണപ്രകാരം വാഫി-വഫിയ്യ സംവിധാനം സമസ്തയുടെ നിയന്ത്രണത്തിൽ തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിരുന്നു. വാഫി-വഫിയ്യ സംവിധാനത്തിലെ അക്കാദമികമായ എല്ലാ കാര്യങ്ങളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മാർഗനിർദേശങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും. സമസ്ത നിയോഗിക്കുന്ന സമിതിയുമായി എല്ലാ വാഫി-വഫിയ്യ സ്ഥാപനങ്ങളും സഹകരിക്കും. സമസ്തയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായവ സി.ഐ.സിയുടെ നിയമാവലിയിൽ ഉണ്ടാവാൻ പാടില്ല. ഈ കാര്യങ്ങൾ ഇന്ന് ചേർന്ന സി.ഐ.സി സെനറ്റ് അംഗീകരിച്ച് പാസാക്കിയെന്നും സി.ഐ.സി പ്രസിഡന്റ് എന്ന നിലയിൽ സമസ്ത മുശാവറയെ ഈ വിവരം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും തങ്ങൾ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News