ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ; ഭരണഘടനയുടെ പ്രതി കൈമാറി

"സമസ്തയോടും തങ്ങളോടും അങ്ങേയറ്റം ആദരവുണ്ട്, ആത്മീയരംഗത്തെ സൂര്യ തേജസ്സാണ് സമസ്ത"

Update: 2024-11-20 02:57 GMT

കോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി സന്ദീപ് ജിഫ്രി തങ്ങൾക്ക് കൈമാറി. മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദീപിന്റെ സന്ദർശനം എന്നാണ് ജിഫ്രി തങ്ങൾ പ്രതികരിച്ചത്. സാമുദായിക ഇടങ്ങളിൽ നിന്നടക്കം കിട്ടുന്ന പിന്തുണയാണ് ശക്തി എന്നും സന്ദർശനത്തെ രാഷ്ട്രീയവിവാദം ആക്കേണ്ടതില്ല എന്നും സന്ദീപും പ്രതികരിച്ചു.

"ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി തങ്ങൾക്ക് നൽകുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഈ രാജ്യത്തെ മുഴുവൻ പൗരന്മാരും പിന്തുടരേണ്ടതാണ് ഭരണഘടന. ഭരണഘടനയുടെ മൂല്യങ്ങൾക്കെതിരായി നിലകൊള്ളുന്ന ഒരു സമീപനം നിലവിൽ രാജ്യത്തുണ്ട്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് നിലപാടാണ് പറയാനാഗ്രഹിക്കുന്നത്. എന്റെ നിലപാട് ഭരണഘടയ്‌ക്കൊപ്പമാണെന്ന വിനീതമായ പ്രഖ്യാപനം കൂടിയാണിത്.

Advertising
Advertising
Full View

സമസ്തയോടും തങ്ങളോടും അങ്ങേയറ്റം ആദരവുണ്ട്. ആത്മീയരംഗത്തെ സൂര്യ തേജസ്സാണ് സമസ്ത. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു തങ്ങളെ കാണുക എന്നത്. സമസ്തയുടെ സംഭാവനകൾ കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തുന്നവയാണ്".സന്ദീപ് പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News