ഡ്രോൺ ഉപയോഗിച്ച് അണുനശീകരണം നടത്തി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍
സംസ്ഥാനത്ത് ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ചുള്ള അണുനശീകരണം നടത്തുന്നത്.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അണുനശീകരണത്തിനായി പുതിയ മാർഗ്ഗം കണ്ടെത്തി തൃശ്ശൂർ കോർപ്പറേഷൻ. ആളുകൾ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ചാണ് അണുനശീകരണം നടത്തിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ചുള്ള അണുനശീകരണം നടത്തുന്നത്. കോർപ്പറേഷൻ പരിധിയിൽ പല ഡിവിഷനുകളിലും കോവിഡ് രോഗികളുടെ എണ്ണവും കൂടുതലാണ്. ഇതോ തുടർന്നാണ് നഗരത്തിൽ അണുനശീകരണം നടത്താൻ തീരുമാനിച്ചത്. കൂടുതൽ ആളുകളെത്തുന്ന വടക്കെ ബസ് സ്റ്റാന്‍റ്, ശക്തന്‍ സ്റ്റാന്‍റ്, മാര്‍ക്കറ്റുകള്‍, കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ അണുവിമുക്തമാക്കുന്നത്.
12 ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയുള്ള ഡ്രോണ് ഉപയോഗിച്ചാണ് പ്രവർത്തി. ബാംഗ്ലൂരിലെ ഗരുഡ എയറോസ്പേസ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് അണുനശീകരണം . ഡ്രോൺ ഉപയോഗിച്ച് കൂടുതല്‍ പ്രദേശം കുറഞ്ഞ സമയംകൊണ്ട് അണുവിമുക്തമാക്കമെന്നതാണ് പ്രത്യേകത.