സർപ്പക്കാവിൽ ആക്രമണം നടത്തിയ കേസിൽ ബിജെപി സ്ഥാനാർഥിയുടെ ഭർത്താവ് പിടിയിൽ
കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച രാധാമണിയുടെ ഭർത്താവ് ബി.രഘുവാണ് പിടിയിലായത്
Update: 2026-01-05 13:57 GMT
കൊല്ലം: സർപ്പക്കാവിൽ ആക്രമണം നടത്തിയ കേസിൽ ബിജെപി സ്ഥാനാർഥിയുടെ ഭർത്താവ് പിടിയിൽ. കൊട്ടാരക്കര പള്ളിക്കലിൽ സർപ്പക്കാവിൽ ആക്രമണം നടത്തിയ പള്ളിക്കൽ സ്വദേശി ബി.രഘുവാണ് പിടിയിലായത്.
കലയപുരം ഡിവിഷനിൽ നിന്ന് കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് ബിജെപി സ്ഥാനാർഥിയായി മൽസരിച്ച രാധാമണിയുടെ ഭർത്താവാണ് രഘു. ഡിസംബർ 21ന് രാത്രിയായിരുന്നു സംഭവം. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.