മീഡിയവണിനെതിരായ ഭരണകൂടവിലക്ക് നീക്കിയ ചരിത്ര വിധിക്ക് ഒരു വയസ്

ദേശസുരക്ഷയുടെ പേരുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പൂട്ടിയ മീഡിയവണ്‍ ഐതിഹാസികമായ നിയമനടപടികള്‍ക്ക് ഒടുവിലാണ് രാജ്യത്തിനാകെയും പുതുവെളിച്ചം പകരുന്ന വിധി സമ്പാദിച്ചത്

Update: 2024-04-05 04:14 GMT

കോഴിക്കോട്: മീഡിയവണിനെതിരായ ഭരണകൂടവിലക്ക് നീക്കിയ ചരിത്രപ്രധാനമായ വിധിക്ക് ഇന്ന് ഒരുവയസ്. ദേശസുരക്ഷയുടെ പേരുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പൂട്ടിയ മീഡിയവണ്‍ ഐതിഹാസികമായ നിയമനടപടികള്‍ക്ക് ഒടുവിലാണ് രാജ്യത്തിനാകെയും പുതുവെളിച്ചം പകരുന്ന വിധി സമ്പാദിച്ചത്.

2022 ജനുവരി 31നാണ് ഇന്ത്യന്‍ മാധ്യമ രംഗത്തെ ഞെട്ടിച്ച ആ നിരോധനം കേന്ദ്രം പ്രഖ്യാപിച്ചത്. നീതിയുടെയും നിയമത്തിന്റെയും സകല അതിരുകളും മറികടന്നുകൊണ്ട്, ഭരണഘടനാ മൂല്യങ്ങളെ തന്നെ ഇരുട്ടിലാക്കിയ തീരുമാനം. പത്ത് വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിച്ച് വന്നൊരു മാധ്യമ സ്ഥാപനം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ഒരു സുപ്രഭാതത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു കാരണം. രാജ്യസുരക്ഷയെ എങ്ങനെ ബാധിക്കുന്നുവെന്ന മീഡിയവണിന്റെയും പൗരസമൂഹത്തിന്റെയും ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കിയില്ല. കേന്ദ്രനടപടിയെ ചോദ്യം ചെയ്‌ത് മീഡിയവണ്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുകൂലവിധി കിട്ടിയില്ല. നിരോധനത്തിന് പറയുന്ന കാരണങ്ങളില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് പക്ഷെ നിരോധന തീരുമാനത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. കേസ് സുപ്രിംകോടതിയിലേക്ക്.

Advertising
Advertising

ഹൈക്കോടതിയില്‍ നല്‍കിയ അതേ മുദ്രവെച്ച കവര്‍ സുപ്രിംകോടതിക്കും കൈമാറി സര്‍ക്കാര്‍. രേഖകള്‍ പരിശോധിച്ച കോടതി, ഹൈക്കോടതി വിധി സ്റ്റേ ചെയ്‌തു. ചാനലിന്‍റെ പ്രവര്‍ത്തനം പഴയപോലെ തുടരാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. മാധ്യമസ്വാതന്ത്രയ്വും ഭരണഘടനയും സര്‍ക്കാരിന്‍റെ കടുംകൈകളുമെല്ലാം കടന്നുവന്ന വാദം രണ്ടായിരത്തി ഇരുപത്തിര്ട് നവംബര്‍ മൂന്നുവരെ നീണ്ടു. പിറ്റേവര്‍ഷം ഏപ്രില്‍ 5നാണ് ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ രജതരേഖയെന്ന് വിളിക്കാവുന്ന ആ വിധി സുപ്രിംകോടതി പ്രഖ്യാപിക്കുന്നത്. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് പറഞ്ഞ കോടതി ദേശസുരക്ഷയുടെ പേര് പറഞ്ഞ് പൗരാവകാശത്തിന് മേല്‍ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്ന് കര്‍ശനമായി വിധിയിലെഴുതി.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്ന നിരീക്ഷണം പുതിയ കാലത്തെ ഇന്ത്യയില്‍ അതിപ്രധാനമായിരുന്നു. മീഡിയവണിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും മാത്രമല്ല പൗരന്‍റെ അഭിപ്രായ അവകാശത്തിന് ആകെത്തന്നെയും കരുത്ത് പകരുന്ന വിധിയെന്ന നിലയില്‍ മീഡിയവണ്‍ വിലക്ക് നീക്കിയ ഉത്തരവ് ചരിത്രത്തില്‍ തെളിഞ്ഞുകിടക്കും. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News