കൊല്ലത്ത് സ്‌കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞു; അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ

18 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും സാരമായ പരിക്കില്ല

Update: 2023-01-18 07:36 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: ഉമയനല്ലൂരിൽ സ്‌കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞു. മയ്യനാട് ഹയർസെക്കന്ററി സ്‌കൂളിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല. രാവിലെ എട്ടേകാലിനാണ് മയ്യനാട് ഹയർസെക്കൻഡറി സ്‌കൂളിലേക്ക് പോയ ബസ് അപകടത്തിൽ പെട്ടത്.

കല്ലുകുഴിക്കും ഉമയനല്ലൂരിനും ഇടയിൽ വച്ച് നിയന്ത്രണം വിട്ട വാഹനം മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. 18 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും സാരമായ പരിക്കില്ല. വാഹനത്തിന്റെ ചില്ലുകളും വലത് വശവും പൂർണമായി തകർന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Advertising
Advertising

അതേസമയം, ഇടറോഡിൽ നിന്ന് സ്‌കൂട്ടർ അമിതവേഗത്തിൽ വന്നപ്പോൾ ബസ്സിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് ഡ്രൈവറുടെ വാദം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടപടി എടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News