Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോഴിക്കോട്: ഉമ്മത്തൂരില്‍ വിദ്യാര്‍ഥിയെ തെരുവുനായ ഓടിച്ചു. പാറക്കടവ് കടവത്തൂര്‍ റോഡില്‍ വെച്ചാണ് വിദ്യാര്‍ഥിക്ക് പിന്നാലെ തെരുവുനായ ഓടിയത്. എതിര്‍ ദിശയില്‍ വന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയതിനാല്‍ നായകള്‍ പിന്തിരിഞ്ഞു.
പാറക്കടവ് കടവത്തൂര്‍ റോഡില്‍ ഉമ്മത്തൂര്‍ കാര്‍ഗില്‍ പള്ളിക്ക് സമീപത്ത് വെച്ച് മദ്രസ വിട്ട് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന നിഹ ഫാത്തിമയെയാണ് തെരുവുനായ ഓടിച്ചത്.
ആറോളം തെരുനായ്ക്കളാണ് കുട്ടിയുടെ പിന്നാലെ ഓടിയത്. ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂര്‍, മുടവന്തേരി, ചെക്യാട് ഭാഗങ്ങളില്‍ നേരത്തെയും തെരുവുനായ്ക്കളുടെ ആക്രണം ഉണ്ടായിട്ടുണ്ട്.