വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ നിയമനം; സെർച്ച് കമ്മിറ്റി യോഗം ചേരുന്നു
രാഷ്ട്രപതി അനുമതി നിഷേധിച്ച ബിൽ പ്രകാരം സർക്കാർ രൂപീകരിച്ച കമ്മിറ്റിയാണ് യോഗം ചേരുന്നത്
Update: 2025-04-10 12:08 GMT
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ പ്രതിനിധി ഇല്ലാതെ സേർച്ച് കമ്മിറ്റി യോഗം ചേരുന്നു. രാഷ്ട്രപതി അനുമതി നിഷേധിച്ച ബിൽ പ്രകാരം സർക്കാർ രൂപീകരിച്ച കമ്മിറ്റിയാണ് യോഗം ചേരുന്നത്. അഞ്ച് അംഗങ്ങളാണ് കമ്മിറ്റിയിൽ ഉള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരത്താണ് യോഗം. സർവകലാശാല നിയമപ്രകാരം ഗവർണറുടെ പ്രതിനിധി സേർച്ച് കമ്മിറ്റിയിൽ വേണം.