രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

അതിജീവിതയുടെ വൈദ്യ പരിശോധനയും നടത്തി

Update: 2026-02-17 08:51 GMT

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്നെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ അതിജീവിത രഹസ്യ മൊഴി നൽകി. നെടുമങ്ങാട് കോടതിയിൽ എത്തിയാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഒന്നിലേറെ തവണ രാഹുൽ പീഡിപ്പിച്ചെന്ന് അതിജീവിത. നാട്ടിലേക്ക് വന്ന യുവതിയെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. അതിജീവിതയുടെ വൈദ്യ പരിശോധനയും നടത്തി. കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം, ഒന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യുകയാണ്. യുവതിയെ പീഡിപ്പിച്ച തിരുവനന്തപുരത്തെ ഫ്ലാറ്റിൽ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. രാഹുലിന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും നീക്കം ഉണ്ട്.

Advertising
Advertising

ഫോൺ പരിശോധനക്ക് വിധേയമാക്കിയാൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ. ഇന്നലെ ആറ് മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് ദിവസത്തേക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഹൈക്കോടതി രാഹുലിന് നിർദേശം നൽകിയിരുന്നത്.

രാഹുലിനെ ലൈംഗികശേഷി പരിശോധിക്ക് വിധേയനാക്കുന്നതിന് കോടതി അനുമതി നൽകിയിരുന്നു. വൈകാതെ രാഹുലിന്റെ മെഡിക്കൽ പരിശോധന നടത്തും. രാഹുലിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് അയക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തേക്ക് ഹാജരാകാനാണ് ഹൈക്കോടതി രാഹുൽ നൽകിയിരുന്നെങ്കിൽ നിർദേശം. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. യുവതിയും രാഹുലും തമ്മിൽ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും യുവതി സ്വമേധയാ ഗർഭഛിദ്രത്തിന് മരുന്നു കഴിക്കുകയായിരുന്നുവെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മറ്റു രണ്ടു ബലാത്സംഗ കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News