കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി എസ്. ജയശങ്കർ അന്തരിച്ചു
ദീർഘകാലമായി ജഗതിയിലുള്ള ഉള്ളൂർ സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.
Update: 2025-12-05 09:29 GMT
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പത്രപ്രവർത്തക ക്ഷേമ പെൻഷൻ കമ്മിറ്റി അംഗം എസ്. ജയശങ്കർ അന്തരിച്ചു. തിരുവനന്തപുരം മുൻ മേയർ സത്യകാമൻ നായരുടെ മകനാണ്. കേരള കൗമുദി ലേഖകനായിരുന്ന എസ്. ജയശങ്കർ തിരുവനന്തപുരം സീനിയർ ജേണലിസ്റ്റ്സ് ഫോറം അംഗവുമാണ്.
കേരള പത്രപ്രവർത്തക യൂണിയന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലമായി ജഗതിയിലുള്ള ഉള്ളൂർ സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. അവിവാഹിതനാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ശാന്തികവാടത്തിൽ.