ഗുരുതര സുരക്ഷാ വീഴ്ച; ഗോവിന്ദച്ചാമി ജയിൽ ചാടിയതറിഞ്ഞത് ആറ് മണിക്കൂറിന് ശേഷം; ഉറങ്ങിപ്പോയെന്നും ഒന്നുമറിഞ്ഞില്ലെന്നും സഹതടവുകാരൻ

പുലർച്ചെ ഒന്നേകാലിന് നടന്ന ജയില്‍ ചാട്ടം പൊലീസിനെ അധികൃതര്‍ അറിയിച്ചത് രാവിലെ 7.10 ഓടെയാണ്

Update: 2025-07-25 04:01 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതില്‍ ഗുരതര സുരക്ഷാവീഴ്ച . കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുലർച്ചെ ഒന്നേകാലിന് ജയിൽ ചാടിയ സംഭവം അധികൃതർ അറിഞ്ഞത് ആറ് മണിക്കൂറിന് ശേഷമാണ്.കൊടും കുറ്റവാളിയെ പാര്‍പ്പിക്കുന്ന സെല്ലില്‍നിന്ന് ഒരാള്‍ ചാടിപ്പോയിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് അധികൃതര്‍ ഇക്കാര്യം അറിഞ്ഞത്. 

രാവിലെ 7.10 പ്രതി ചാടിപ്പോയ വിവരം ജയില്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുന്നത്.  സെല്ല് തുറക്കുന്നതിന് മുമ്പ് ജയിലിന് ചുറ്റുമതിലില്‍ പരിശോധന നടത്താറുണ്ട്. ഈ പരിശോധനയിലാണ് ജയിൽ ചാട്ടം നടന്നതായി സംശയമുയർന്നത്.തുടർന്നാണ് സെല്ലുകളിൽ പരിശോധന നടത്തിയത്.താനൊന്നും അറിഞ്ഞിട്ടില്ലെന്നും ഉറങ്ങിപ്പോയെന്നുമാണ്  ഗോവിന്ദച്ചാമിക്കൊപ്പം ജയിലിലുണ്ടായിരുന്ന ആള്‍ മൊഴി നല്‍കിയിട്ടുള്ളത്. ജയിലില്‍ നിന്ന് രക്ഷപ്പെട്ടതെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. സെല്ലിന്റെ രക്ഷപ്പെട്ടത് ഇരുമ്പ് കമ്പി അറുത്ത് മാറ്റി വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ആകാശവാണിയുടെ സമീപത്തെ മതിലാണ് ചാടിക്കടന്നത്.ക്വാറന്റൈൻ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്.

Advertising
Advertising

ജയില്‍ മേധാവി സന്ദര്‍ശനം നടത്താനിരിക്കുന്ന സമയത്താണ് ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം നടന്നത്. ഒറ്റക്കെനായ ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ ഗോവിന്ദച്ചാമിയെ കാണാൻ ജയിലിലെത്തിയവരുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. ഗോവിന്ദച്ചാമിയെ കണ്ടെത്താനായി വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്. 

കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. പ്രതിക്ക് വേണ്ടി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷന്‍,ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്. വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂര്‍ സിറ്റി കമ്മീഷണര്‍- 9497996973

എസിപി സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂര്‍ സിറ്റി- 9497990134

എസിപി കണ്ണൂര്‍- 9497990137

എസ്എച്ച്ഒ കണ്ണൂര്‍ ടൗൺ- 9497987203

2011 ഫെബ്രുവരി 1നാണ് എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേ,സൗമ്യ കൊല ചെയ്യപ്പെടുന്നത്. പ്രതി ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസില്‍ വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിച്ചിരുന്നു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News