'കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് രാജി വയ്ക്കാനുള്ള തീരുമാനം ഏറ്റവും ഉചിതം'; സി.രാധാകൃഷ്ണന് പിന്തുണയുമായി സേതു

അക്കാദമി ഫെസ്റ്റിവൽ അക്കാദമി ഫെസ്റ്റിവൽ കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജിവെ

Update: 2024-04-01 11:20 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് രാജി വെച്ച സി.രാധാകൃഷ്ണന് പിന്തുണയുമായി പ്രമുഖ സാഹിത്യകാരൻ സേതു. ഫേസ്ബുക്ക് പോസ്റ്റിലാണ് പിന്തുണ അറിയിച്ചത്.'കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്ന് രാജി വയ്ക്കാനുള്ള സി.രാധാകൃഷ്ണന്റെ തീരുമാനം ഏറ്റവും ഉചിതം' എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്..

Full View

അക്കാദമി ഫെസ്റ്റിവൽ അക്കാദമി ഫെസ്റ്റിവൽ കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ്  സി.രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചത്. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചു കൊടുത്തു. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തിൽ സി.രാധാകൃഷ്ണൻ പറയുന്നു.

Advertising
Advertising

രാഷ്ട്രീയ ഇടപെടൽ സാംസ്‌കാരിക സ്ഥാപനങ്ങളിൽ പാടില്ലെന്ന്  സി.രാധാകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഇത്തവണ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. ഇത് അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമാണ്.ഭരിക്കുന്ന കക്ഷിയിലെ ആളുകളോ ഒരു രാഷ്ട്രീയക്കാരനോ അക്കാദമിയുടെ പരിപാടിയിൽ വരുന്ന പതിവില്ല. ഫെസ്റ്റിവലിന്‍റെ നോട്ടീസില്‍ ആദ്യം മന്ത്രിയുടെ പേരുണ്ടായിരുന്നില്ല. പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. കക്ഷി എന്നതിലേറെ രാഷ്ട്രീയ ഇടപെടൽ എന്ന നിലക്കാണ് ഇതിനെ കാണുന്നത്. ഒരു കക്ഷിയോടും എനിക്ക് പ്രത്യേകിച്ച് വിരോധമോ പ്രത്യേക സ്‌നേഹമോ ഒന്നുമില്ല'.. അദ്ദേഹം പറഞ്ഞു.

'ഭരിക്കുന്നവർ വിചാരിച്ചാൽ ഭരണഘടനയും തള്ളിയിടാനാകും. രാഷ്ട്രീയം ജീവിതത്തിൽ ആവശ്യമാണ്. അത് ഇത്തരം സ്ഥാപനങ്ങളിൽ കടന്നുകൂടാൻ പാടില്ല . രാഷ്ട്രീയ ഇടപെടൽ സാംസ്‌കാരിക സ്ഥാപനങ്ങളിൽ പാടില്ല. ഇത് അപകടകരമാണ്'.രാജിയിലൂടെ പ്രതിഷേധം അറിയിച്ചതായും രാധാകൃഷ്ണൻ പറഞ്ഞു.


Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News