ലൈംഗികാതിക്രമ കേസ് പ്രതി കേന്ദ്ര സർവകലാശാല രജിസ്ട്രാർ; ഡോ. ആർ.ജയപ്രകാശിൻ്റെ നിയമനത്തിനെതിരെ പ്രതിഷേധം

സർവകലാശാലയിലെ വനിതാ മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് ജയപ്രകാശ് പ്രതിയായിരിക്കുന്നത്

Update: 2026-10-14 08:04 GMT
Editor : Athulya | By : Web Desk

കാസർഗോഡ്: ലൈംഗികാതിക്രമ കേസിലെ പ്രതിയെ കേന്ദ്ര സർവകലാശാലയുടെ പുതിയ രജിസ്ട്രാറായി നിയമിച്ചു. ഡോ. ആർ.ജയപ്രകാശിനെയാണ് പുതിയ രജിസ്ട്രാറായി നിയമിച്ചിരിക്കുന്നത്. ബേക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ.

പെരിയയിലെ കേന്ദ്ര സർവകലാശാലയിൽ പരീക്ഷ കൺട്രോളർ ആയിരുന്ന സമയത്ത് സർവകലാശാലയിലെ വനിതാ മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് ജയപ്രകാശ് പ്രതിയായിരിക്കുന്നത്. 2024 ജൂൺ 19ന് ഓഫീസിൽ വെച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചുവെന്നാണ് പരാതി. 2026 മെയ് മാസത്തിലാണ് ബേക്കൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Advertising
Advertising

തന്നെ അപമാനിക്കാൻ കെട്ടിച്ചമച്ചതാണ് ഈ പരാതിയെന്നും സംഭവം നടന്നിട്ടില്ലെന്നുമാണ് ഡോ. ആർ.ജയപ്രകാശിന്റെ വാദം. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട വ്യക്തിയെ സർവകലാശാലയുടെ പ്രധാന പദവിയിൽ നിയമിച്ചതിൽ പ്രതിഷേധം ശക്തമാണ്.

Full View

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News