'വഖഫ് ബോർഡിൽ അമുസ്‌ലിംകളുടേത് അടക്കമുള്ള ഒഴിവുകൾ നികത്തണം'; ചെയർമാൻ കെ.എസ് ഹംസ ഹൈക്കോടതിയിൽ

ബോർഡ് പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ആവശ്യം

Update: 2026-10-14 10:50 GMT

കൊച്ചി: വഖഫ് ബോർഡിൽ അമുസ്‌ലിംകളുടേത് അടക്കമുള്ള ഒഴിവുകൾ നികത്തണമെന്ന് വഖഫ് ബോർഡ് ചെയർമാൻ. ബോർഡ് പിരിച്ചുവിടരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ആവശ്യം. ഒഴിവുനികത്താതെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കാനാണ് സർക്കാർ നീക്കമെന്നും ഹരജിയിലുണ്ട്.

രണ്ട് അമുസ്‌ലിം, ഒരു എംഎൽഎ പ്രതിനിധി എന്നീ ഒഴിവുകളാണ് നികത്താനുള്ളത്. അമുസ്‌ലിം പ്രതിനിധികളെ എൽഡിഎഫ് സർക്കാരിന്‍റെ തീരുമാനപ്രകാരമാണ് നിയമിക്കാതെ ഒഴിച്ചിട്ടിരുന്നത്. ഇതിന് വിരുദ്ധമായ വാദമാണ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ ഉന്നയിച്ചത്. 

നേരത്തെ, വഖഫ് ബോർഡ് സർക്കാർ പൂർണമായി പിരിച്ചുവിടാനൊരുങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അംഗങ്ങൾക്കുള്ള യോഗ്യതാ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പിരിച്ചുവിടുന്നത്. നിലവിലെ ബോർഡ് പൂർണമായി മാറ്റി പുതിയ ബോർഡിനെ നിയമിക്കാനാണ് സർക്കാരിന്‍റെ നീക്കം.

Advertising
Advertising

വഖഫ് ബോർഡിലെ ഉമർ ഫൈസി മുക്കം അടക്കമുള്ള നാല് അംഗങ്ങളുടെ യോഗ്യതയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഹൈക്കോടതിയുടെ അനുമതി നേരത്തേ ലഭിച്ചിരുന്നു. നിലവിലെ ബോർഡിലെ തർക്കങ്ങൾ കാരണം നയപരമായ തീരുമാനങ്ങൾ എടുക്കാൻ സർക്കാരിന് മുന്നിൽ ചില പ്രതിസന്ധികളുണ്ട്. നിലവിലെ ചെയർമാൻ കെ.എസ് ഹംസ സംസ്ഥാന സർക്കാരിന്‍റെ നിലപാടുകളെ പരസ്യമായി തള്ളിപ്പറഞ്ഞ് വിവാദങ്ങളിൽപ്പെടുന്നത് ബോർഡിന്‍റേയും വകുപ്പിന്‍റേയും സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമാകുന്നുമുണ്ട്. കൂടാതെ, മലബാർ മേഖലയിൽ അമുസ്ലിംകളെ നിയമിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന തരത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങളും രാഷ്ട്രീയ വിവാദങ്ങളും ഒഴിവാക്കാൻ പുതിയൊരു ടീം വരണമെന്ന ആലോചനയിലാണ് സർക്കാർ. ഇതിനിടെയാണ് പുതിയ ഹരജി സമർപ്പിച്ചിരിക്കുന്നത്.

അതേസമയം, വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനമില്ലെന്നും സർക്കാരിന് ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി നിരീക്ഷണമുണ്ടെന്നും ഹൈക്കോടതിയിലെയും സുപ്രിംകോടതിയിലേയും കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മറ്റ് തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നുായിരുന്നു മന്ത്രി എൻ.ഷംസുദ്ദീന്‍റെ പ്രതികരണം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News