ഡിപ്പാർട്ട്മെൻ്റ് യുണിയൻ തെരഞ്ഞെടുപ്പ്; കാലിക്കറ്റ് സർവകലാശാല വിസിയെ ഉപരോധിച്ച് എസ്എഫ്ഐ

കൗണ്ടിങ്ങുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് വിസി തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു

Update: 2025-10-21 10:25 GMT

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല വിസിയെ SFI പ്രവർത്തകർ ഉപരോധിച്ചു. സർവകലാശാല ഡിപ്പാർട്ട്മെൻ്റ് യുണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. തെരഞ്ഞെടുപ്പിനെതിരെ ഉയർന്നവന്ന ആരോപണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിസി തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് കൗണ്ടിങ്ങുമായി ബന്ധപ്പെട്ട് sfi - udsf സംഘർഷം നിലന്നിരുന്നു. ബാലറ്റ് പേപ്പറിൽ റിട്ടേണിംഗ് ഓഫീസറുടെ സീലില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് സംഘർഷം. ആരോപണങ്ങൾ ശരിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിസി തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. സീരിയൽ നമ്പറും റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പർ നൽകിയത് ചട്ട വിരുദ്ധമെന്ന് കാട്ടിയാണ് നടപടി. റദ്ദാക്കിയ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടാണ് sfi യുടെ പ്രതിഷേധം.

Advertising
Advertising

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല കാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്നു. കോളജുകളിലെ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ക്രമനമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ വിസി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ ഗവർണർ വിസി യെ നേരിട്ട് വിളിപ്പിച്ച് വിശദീകരണം തേടി. വോട്ടെണ്ണൽ പുരോഗമിക്കവെ എസ്എഫ്‌ഐ ലീഡ് നേടിയതോടെയാണ് യുഡിഎസ്എഫ് വോട്ടെണ്ണൽ തടസപ്പെടുത്തിയതെന്ന് എസ്എഫ്‌ഐയും ആരോപിക്കുന്നു. സംഘർഷത്തിനിടെ വോട്ടെണ്ണൽ നടക്കുന്ന ഇഎംഎസ് സെമിനാർ കോപ്ലക്‌സിന്റെ വാതിലടക്കം തകർന്നിരുന്നു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News