'പരിപാടി കഴിഞ്ഞിട്ട് പറയാനുള്ളത് കേൾക്കാമെന്ന് മന്ത്രി പറഞ്ഞതാ...അലമ്പാക്കിയിട്ട് പോയി'; മഹാരാജാസിലെ എസ്എഫ്‌ഐ പ്രതിഷേധത്തിനെതെിരെ രക്ഷിതാക്കൾ

എസ്എഫ്‌ഐ നേതാവ് നഫീസത്തുൽ മിസ്‌രിയ്യയാണ് മന്ത്രി സംസാരിക്കുമ്പോൾ വേദിയിൽ കയറി പ്രതിഷേധിച്ചത്

Update: 2026-10-30 14:41 GMT

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിൽ എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചതിനെതിരെ രക്ഷിതാക്കൾ. പരിപാടി മനപ്പൂർവം അലങ്കോലപ്പെടുത്തിയെന്നാണ് പരാതി.

പരിപാടി കഴിഞ്ഞിട്ട് പറയാനുള്ളത് കേൾക്കാമെന്ന് മന്ത്രി പറഞ്ഞതാണ്...അവർക്ക് ക്ഷമയില്ല. അലമ്പാക്കിയിട്ട് പോയി. പരിപാടി കഴിഞ്ഞ് മന്ത്രിയോട് കാര്യം പറയാമായിരുന്നു. അത് അദ്ദേഹം കേൾക്കാൻ തയ്യാറായില്ലെങ്കിലാണ് പ്രതിഷേധിക്കേണ്ടത്. മക്കളുടെ ബിരുദദാനത്തിൽ പങ്കെടുക്കാൻ പല സ്ഥലങ്ങളിൽ നിന്ന് വന്ന രക്ഷിതാക്കളാണ് ചടങ്ങിൽ ഉണ്ടായിരുന്നത്. അത് അലങ്കോലമാക്കിയത് മോശമായെന്നും രക്ഷിതാക്കൾ പറഞ്ഞു.

Advertising
Advertising

കാലടി സംസ്‌കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ടാണ് എസ്എഫ്‌ഐ പ്രതിഷേധിച്ചത്. എസ്എഫ്‌ഐ നേതാവ് നഫീസത്തുൽ മിസ്‌രിയ്യയാണ് മന്ത്രി സംസാരിക്കുമ്പോൾ വേദിയിൽ കയറി പ്രതിഷേധിച്ചത്. പരിപാടി കഴിഞ്ഞ് മറുപടി പറയാമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഇപ്പോൾ തന്നെ പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News