ശബരിമലയിൽ ദർശന സമയം കൂട്ടും; ഉച്ചക്ക് ഒരുമണിക്കൂർ നേരത്തേ നട തുറക്കും

നിലവിൽ വൈകിട്ട് നാല് മുതൽ 11 വരെയാണ് ദർശന സമയം. ഇത് മൂന്നു മുതൽ 11 വരെയാക്കും.

Update: 2023-12-10 14:04 GMT

പത്തനംതിട്ട: ശബരിമലയിൽ ദർശന സമയം കൂട്ടും. നിലവിൽ വൈകിട്ട് നാല് മുതൽ 11 വരെയാണ് ദർശന സമയം. ഇത് മൂന്നു മുതൽ 11 വരെയാക്കും. ദേവസ്വം ബോർഡ് തന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

17 മണിക്കൂറോളം നട തുറന്നിരിക്കുമ്പോൾ മേൽശാന്തിമാർക്കും കീഴ്ശാന്തിമാർക്കും വിശ്രമത്തിന് വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചിരുന്നത്. ഇതുകൊണ്ട് ദർശന സമയം കൂട്ടുന്നതിനോട് തന്ത്രി നേരത്തെ യോജിച്ചിരുന്നില്ല. എന്നാൽ സന്നിധാനത്തെ കനത്ത തിരക്ക് പരിഗണിച്ചാണ് ദർശന സമയം കൂട്ടണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം ഇപ്പോൾ തന്ത്രി അംഗീകരിച്ചത്.

രണ്ടു ദിവസമായി ശബരിമലയിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്യൂ 18 മണിക്കൂറോളം നീണ്ടിരുന്നു. വെള്ളിയാഴ്ച പമ്പയിലെത്തിയവർക്ക് ശനിയാഴ്ചയാണ് ദർശനം ലഭിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News