ശബരിമല സ്വർണപ്പാളി വിവാദം; സമരസംഗമവുമായി കോൺഗ്രസ്

സ്വർണപ്പാളി വിവാദം പ്രധാന ചർച്ചയാക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് നീക്കം

Update: 2025-10-04 04:03 GMT

Photo | Special Arrangement

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കോൺഗ്രസ് സമര സംഗമം പത്തനംതിട്ടയിൽ നടത്തും. ഈ മാസം ഒമ്പതിനാണ് സംഗമം. സ്വർണപ്പാളി വിവാദം പ്രധാന ചർച്ചയാക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് നീക്കം. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ തട്ടിപ്പ് ആയിരുന്നുവെന്ന പ്രചാരണവും കോൺഗ്രസ് നടത്തും.

ഇന്നലെ പത്തനംതിട്ടയിൽ നടന്ന കോൺ​ഗ്രസ് നേത‍ൃയോ​ഗത്തിലാണ് കെപിസിസിയുടെ നേത‍ത്വത്തിൽ സമരസം​ഗമം നടത്താൻ തീരുമാനിച്ചത്. പത്തനംതിട്ട ബസ്സ്റ്റാന്റിനുസമീപത്തായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെസി. വേണു​ഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി. സതീശനും ഉൾപ്പെടെയുള്ള നേതാക്കൾ സമരസംഗമത്തിൽ പങ്കെടുക്കും. ​

ഗുരുതരമായ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്നും സിപിഎം നേതൃത്വം കൂടി ഉത്തരം പറയേണ്ടി വരുമെന്ന നിലപാടിലാണ് കോൺ​ഗ്രസ്. ആ​ഗോള അയ്യപ്പസംഗമം ഒരു രാഷ്ട്രീയ തട്ടിപ്പാണെന്നാണ് കോൺ​ഗ്രസിന്റെ വാദം. ഇപ്പോൾ നടത്തുന്ന ദേവസ്വം വിജിലൻസിന്റെ അന്വേഷണം അപര്യാപ്തമാണെന്നും കൂടുതൽ വിശാലമായ അന്വേഷണം വേണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News