'ചെയ്യാത്ത കാര്യം പ്രചരിപ്പിച്ചതിൽ മാപ്പ് പറയണം'; കെ.കെ ശൈലജയ്ക്ക് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്

''24 മണിക്കൂറിനുള്ളിൽ വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറയണം''

Update: 2024-04-22 09:02 GMT
Editor : Lissy P | By : Web Desk

 കോഴിക്കോട് : അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി  കെ.കെ ശൈലജയ്ക്ക് യു.ഡി.എഫ് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്. ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും 24 മണിക്കൂറിനുള്ളിൽ വാർത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫി പറമ്പിലിന്‍റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആരോപണം ഉന്നയിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു.

വീഡിയോ ആരോപണത്തിൽ ശൈലജക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് വളരെ വ്യക്തമാണെന്നും  അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ശൈലജ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. നിയമനടപടി സ്വീകരിക്കാന്‍ ഷാഫിയുടെ കയ്യില്‍ എന്തെങ്കിലും വേണ്ടേ എന്നും ശൈലജ ചോദിച്ചിരുന്നു.

Advertising
Advertising

മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോവുകയാണ്. പറഞ്ഞതിലെ ചില വാക്യങ്ങള്‍ മാത്രം എടുത്ത് വാര്‍ത്തയാക്കുന്നു. അധാര്‍മികമായ സൈബര്‍ പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നും തന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടെന്നും ശൈലജ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News