'ആക്രമണം നടന്നത് രക്ഷിതാക്കളുടെ പിന്തുണയോടെ, പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവര്‍'; ഷഹബാസിന്റെ പിതാവ്

കുട്ടികളുടെ കയ്യിൽ ആയുധങ്ങൾ കൊടുത്തുവിട്ടത് രക്ഷിതാക്കളാണെന്നും ഇഖ്ബാല്‍ മീഡിയവണിനോട് പറഞ്ഞു

Update: 2025-03-02 06:41 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പിതാവ് ഇഖ്ബാൽ. കുട്ടികളുടെ കയ്യിൽ ആയുധങ്ങൾ കൊടുത്തുവിട്ടത് രക്ഷിതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടക്കുമ്പോൾ രക്ഷിതാക്കൾ പരിസരത്തുണ്ടായിരുന്നു. പ്രതികൾ രാഷ്ട്രീയ സ്വാധീനം ഉള്ളവരാണ്. മർദനത്തിന് പിന്നിലെ ലഹരി സ്വാധീനം പരിശോധിക്കണമെന്നും ഇഖ്ബാൽ മീഡിയവണിനോട് പറഞ്ഞു.

'പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കരുത്.പരമാവധി ശിക്ഷ നൽകണം.സർക്കാറിലും കോടതിയിലും വിശ്വാസമുണ്ട്. പ്രശ്‌നങ്ങൾ ഇവിടം കൊണ്ട് തീരണം.വൈരാഗ്യവും വാശിയും ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

അതേസമയം, സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കൊലപാതകത്തിൽ നേരത്തെ പിടിയിലായ അഞ്ചു വിദ്യാർഥികൾക്ക് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർഥികളുടെയും സമീപത്തെ കടകളിൽ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News