ഷഹബാസ് വധക്കേസ്: പ്രതികൾ ഇന്ന് പരീക്ഷ എഴുതും; ജുവനൈൽ ഹോമിന് മുന്നിൽ കെ.എസ്.യു പ്രതിഷേധം

പ്രതികളായ അഞ്ച് വിദ്യാർഥികളെയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ

Update: 2025-03-03 01:58 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികൾ ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതും . കോഴിക്കോട് എൻജിഒ കോട്ടേഴ്സ് സ്കൂളിലാണ് പരീക്ഷ സെന്‍റര്‍. വിദ്യാർഥികൾ പഠിച്ചിരുന്ന താമരശ്ശേരി സ്കൂളിൽ പരീക്ഷ എഴുതാൻ എത്തുന്നത് സംഘർഷ സാധ്യത ഉണ്ടാകുമെന്ന് പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് സെന്‍റര്‍ മാറ്റിയത്. എന്നാൽ കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളെയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ.

രാവിലെ വിദ്യാർഥികളെ താമസിപ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിന് മുന്നിൽ  കെ.എസ്.യു പ്രതിഷേധിച്ചു.കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

Advertising
Advertising

പൊലീസ് സുരക്ഷയോടെയായിരിക്കും വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരം നൽകുക. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News