ഷാജൻ സ്‌കറിയയെ ഉടൻ പിടികൂടും: ഡി.ജി.പി ഷെയ്ഖ് ദർവേഷ്

ഷാജനു വേണ്ടി ഇന്ന് സംസ്ഥാനത്തുടനീളം പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്

Update: 2023-07-03 12:21 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ ഉടൻ പിടികൂടുമെന്ന് പുതുതായി ചുമതലയേറ്റ ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ്. അറസ്റ്റിനുള്ള നടപടികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ഒരുപാട് സ്ഥലത്ത് ഷാജനു വേണ്ടി റെയ്ഡ് നടത്തിയിട്ടുണ്ട്. അതിന്റെ പൂർണവിവരങ്ങൾ ലഭിച്ചിട്ടില്ല. അറസ്റ്റ് ചെയ്യാനുള്ള നടപടികൾ നടക്കുന്നുണ്ടെന്നും ഡി.ജി.പി പറഞ്ഞു.

ഇന്ന് സംസ്ഥാനത്തൊട്ടാകെ ഷാജൻ സ്‌കറിയയ്ക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു. ജീവനക്കാരുടെ വീടുകളിലും പരിശോധന നടന്നു. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. തിരുവനന്തപുരത്തെ ഓഫിസിൽനിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്‌ക് വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. നേരത്തെ ഷാജൻ സ്‌കറിയക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

Advertising
Advertising
Full View

വ്യാജവാർത്ത നൽകി വ്യക്തിപരരമായി അധിക്ഷേപിച്ചെന്ന പി.വി ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിലാണ് എളമക്കര പൊലീസ് ഷാജനെതിരെ കേസെടുത്തത്. പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിനു പിന്നാലെ ഒളിവിൽപോയ ഷാജൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ, ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. തിരുവനന്തപുരത്തെ ഓഫീസിൽ ഒരാഴ്ചമുൻപും പരിശോധന നടത്തി ഹാർഡ് ഡിസ്‌ക്കുകളടക്കം പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ഷാജൻ വിദേശത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്.

Summary: Newly appointed DGP Sheikh Darvesh Sahib said that Marunadan Malayali editor Shajan Skariah will be arrested soon.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News