'ഞാൻ ആരുടേയും ആത്മീയ ​ഗുരുവല്ല, വെറുമൊരു ജോത്സ്യൻ മാത്രം'; രണ്ടരവയസുകാരിയെ കൊന്ന സംഭവത്തിൽ ശംഖുമുഖം ദേവീദാസൻ പൂജാരി

കുഞ്ഞിന്റെ അമ്മ കൊടുത്ത പരാതിയിലെ വിവരങ്ങൾ അനേഷിക്കാനാണ് തന്നെ വിളിപ്പിച്ചത്

Update: 2025-01-31 16:38 GMT

തിരുവനന്തപുരം : ബാലരാമപുരത്ത് പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും താൻ ആരുടേയും ആത്മീയ ഗുരുവല്ലെന്നും ഒരു പരാതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചോദിച്ചറിയാനാണ് പൊലീസ് വിളിപ്പിച്ചതെന്ന് ശംഖുമുഖം ദേവീദാസൻ പൂജാരി.

അന്ധവിശ്വാസവും ആഭിചാരവുമെല്ലാം മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കുന്നതാനെന്നും ദേവീദാസൻ പ്രതികരിച്ചു. തനിക്കെതിരെ കുഞ്ഞിന്റെ അമ്മ കൊടുത്ത പരാതിയിലെ വിവരങ്ങൾ അനേഷിക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്നും പൊലീസ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീതു നടത്തിയ സാമ്പത്തിക ആരോപണം തെറ്റാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും ദേവീദാസൻ കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിയുടെ കുടുംബമായി യാതൊരുവിധത്തിലുള്ള ബന്ധമില്ലെന്നും കോവിഡിന് മുമ്പ് പ്രതി ഹരികുമാർ തനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും അതിനുള്ള പ്രതിഫലം ഹരികുമാറിന് കൊടുത്തെന്നും പൂജാരി പറഞ്ഞു. ചോദ്യം ചെയ്യൽ നാളെയും ഉണ്ടാകുമെന്നും നാളെയും സ്റ്റേഷനിൽ എത്തുമെന്നും പൂജാരി കൂട്ടിച്ചേർത്തു.

പ്രതി ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റിയത്.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News