ഷാരോൺ വധക്കേസ്; വധശിക്ഷക്കെതിരെ ഗ്രീഷ്മ ഹൈക്കോടതിയിൽ, അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു
തെളിവുകൾ പരിഗണിക്കുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച പറ്റിയെന്നാണ് ഗ്രീഷ്മയുടെ പ്രധാന വാദം
Update: 2025-02-06 11:30 GMT
കൊച്ചി: പാറശ്ശാല ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രോസിക്യൂഷന് നോട്ടീസ് അയച്ചു. തെളിവുകൾ പരിഗണിക്കുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച പറ്റിയെന്നാണ് ഗ്രീഷ്മയുടെ പ്രധാന വാദം.
വിഷം നൽകിയെന്ന് പറയപ്പെടുന്നത് തമിഴ്നാട്ടിൽ ആയതിനാൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിക്ക് വിചാരണ നടത്താൻ അധികാരമില്ലെന്നും മതിയായ തെളിവുകൾ ഇല്ലാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നും ഗ്രീഷ്മ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ നൽകിയ അപ്പീലിൽ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു.