'അപ്രായോഗികം': തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍റെ ആവശ്യം തള്ളി ശശി തരൂര്‍

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍റെ സ്വകാര്യ ബിൽ കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്

Update: 2023-07-02 04:22 GMT

തിരുവനന്തപുരം: കേരളത്തിന്‍റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ ആവശ്യം തള്ളി ശശി തരൂര്‍ എം.പി. ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു. ഇപ്പോള്‍ തലസ്ഥാനം മാറ്റേണ്ട ആവശ്യമില്ലെന്ന് കെ.മുരളീധരന്‍ എം.പിയും പ്രതികരിച്ചു.

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍റെ സ്വകാര്യ ബിൽ കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. യു.ഡി.എഫിൽ നിന്നടക്കം വിമർശനം ഉയർന്നതോടെ പാർട്ടി നിലപാട് വിശദീകരിക്കേണ്ടതിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നു.

യു.ഡി.എഫ് ഘടകകക്ഷികളടക്കം ഹൈബിക്ക് എതിരെ തിരിഞ്ഞു. മണ്ഡലം നിലനിർത്താനുള്ള അടവെന്ന് ആർ.എസ്.പി തുറന്നടിച്ചു. അനാവശ്യ നീക്കമാണ് ഹൈബി ഈഡൻ നടത്തിയതെന്ന അഭിപ്രായം കോണ്‍ഗ്രസിലും യു.ഡി.എഫിലും ശക്തമായിട്ടുണ്ട്. അതിനാൽ സ്വകാര്യ ബില്ലിന് വലിയ ഗൌരവം നൽകേണ്ടതില്ലെന്ന് വിശദീകരിച്ച് വഴിമാറി നടക്കാനാവും കെ.പി.സി.സി നേതൃത്വം ശ്രമിക്കുക.

Advertising
Advertising




Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News