കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താത്കാലിക ചുമതല ഷിബു അബ്രഹാമിന്

ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ഓഫീസറാണ് ഷിബു അബ്രഹാം

Update: 2023-01-24 12:54 GMT
Editor : abs | By : Web Desk
Advertising

കോട്ടയം: കെ.ആർ നാരണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഷിബു അബ്രഹാമിനെ നിയമിച്ചു. ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലാണ് ഷിബു അബ്രഹാമിനെ താത്കാലികമയി നിയമിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ഓഫീസറാണ് ഷിബു അബ്രഹാം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് താത്കാലിക ചുമതല നൽകിയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ഡയറക്ടറെ മാറ്റുന്നതടക്കം 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം നടത്തിയത്.  ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ സ്വമേധയാ രാജി വെച്ചിരുന്നു. 50 ദിവസം നീണ്ടു നിന്ന സമരം ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് വിദ്യാർഥികൾ അവസാനിപ്പിച്ചത്.

വിദ്യാർഥികളുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് രഹസ്യമാക്കി വെക്കില്ലെന്ന് വിദ്യാർഥികളുമായി നടത്തിയ ചർച്ചക്ക് ശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പ്രതികരിച്ചിരുന്നു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചുവെന്നും ചെയർമാൻ അടൂർ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഡയറക്ടർ ശങ്കർ മോഹനൻ നേരത്തേ രാജിവച്ചെങ്കിലും സമരത്തിൽ നിന്ന് വിദ്യാർഥികൾ പിന്മാറിയിരുന്നില്ല. തങ്ങൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ കൂടി പരിഹരിച്ചു നൽകാതെ സമരം അവസാനിപ്പിക്കേണ്ട എന്നായിരുന്നു വിദ്യാർഥികളുടെ തീരുമാനം.

അതേസമയം, അച്ചടക്കം വേണമെന്ന് ഡയറക്ടർ പറഞ്ഞതിനെതിരെയാണ് വിദ്യാർഥികൾ സമരം ചെയ്തതെന്ന് കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ നന്ദകുമാർ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിവിവേചനം ഉണ്ടായിട്ടില്ല. വിദ്യാർഥികൾക്ക് അധ്യാപകരോട് ബഹുമാനമില്ലെന്നും നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു.'അച്ചടക്കം വേണമെന്ന് ഡയറക്ടർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാർഥികൾ സമരം ചെയ്തത്. പുതിയ അധ്യാപകരെ ഇനി വിദ്യാർഥികൾ തന്നെ ഇൻറർവ്യൂ ചെയ്ത് എടുക്കട്ടെ. കാമ്പസിൽ ജാതി വിവേചനം ഉണ്ടായിട്ടില്ല..' അതേസമയം, സംവരണ വിഷയത്തിൽ വീഴ്ചകൾ ഉണ്ടായെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News