എറണാകുളത്ത് ഭക്ഷണം കഴിച്ചതിന് ശേഷം പണം ചോദിച്ച കടയുടമയെയും ജീവനക്കാരനെയും സംഘം ചേര്‍ന്ന് മര്‍ദിച്ചു

തൃക്കാക്കരയിലെ 'ടീ കമ്പനി' എന്ന സ്ഥാപനത്തിലാണ് സംഭവം.

Update: 2026-02-23 02:39 GMT

കൊച്ചി: എറണാകുളം തൃക്കാക്കരയിൽ ഭക്ഷണം കഴിച്ചതിന് ശേഷം പണം ചോദിച്ച കടയുടമയെയും ജീവനക്കാരനെയും യുവാക്കൾ ചേർന്ന് മർദിച്ചതായി പരാതി. തൃക്കാക്കരയിലെ 'ടീ കമ്പനി' എന്ന സ്ഥാപനത്തിലാണ് സംഭവം.

കടയുടമ തൻസിൽ, അസം സ്വദേശിയായ ജീവനക്കാരൻ അബ്ബാസ് എന്നിവർക്കാണ് മർദനമേറ്റത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തൻസിലിൻ്റെ മുഖത്തും മൂക്കിനും ചെവിക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിൽസ തേടി. ആക്രമണത്തിൻ്റെ സിസി ടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. തൃക്കാക്കര പൊലീസ് അന്വേഷണം തുടങ്ങി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News