ശബരിമല സ്വര്‍ണക്കൊള്ള സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം; നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധം

പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്

Update: 2026-02-23 05:22 GMT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ  നിയമസഭ ഇന്നും പ്രക്ഷുബ്ധം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസിൽ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും തന്ത്രിയെ അനാവശ്യമായി ജയിലിൽ അടച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

എന്നാൽ കേസിൽ അന്വേഷണം ശരിയായ രീതിയാണ് നടക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെ.ബാബു നടത്തിയത് ഹൈക്കോടതിക്കെതിരായ പ്രസ്താവനയാണ്. പ്രതിയാകുന്നവരെപ്പറ്റി സർക്കാരിന് യാതൊരു അഭിപ്രായമില്ല. ഹൈക്കോടതിയുടെ പൂർണ നിയന്ത്രണത്തിലാണ് അന്വേഷണം. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് സമരം തുടരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Advertising
Advertising

തന്ത്രിയെ ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന് നിലപാടെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സഭയ്ക്ക് പുറത്ത് തന്ത്രിക്ക് രണ്ടു വക്കീലന്മാരുണ്ട്. സഭയ്ക്കുള്ളിൽ ഒരു വക്കീലേ ഉണ്ടായിരുന്നുള്ളൂ. ബിജെപിയുടെ വക്കാലത്ത് കൂടി പ്രതിപക്ഷം ഏറ്റെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കോൺഗ്രസ് നേതാക്കൾ എല്ലാം ബിജെപിയിലേക്ക് പോകുന്നു. പ്രതിപക്ഷ നിരയിലെ എത്രപേർ കോൺഗ്രസിൽ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. ആരൊക്കെ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ കഴിയുമോ. സ്വർണം കട്ടവരെ നിയമത്തിൽ മുന്നിൽ കൊണ്ടുവരണം എന്നതാണ് യുഡിഎഫ് നിലപാട്. കട്ടവരിൽ ഞങ്ങളുടെ ആൾക്കാരെ ഒഴിവാക്കണമെന്നാണോ യുഡിഎഫ് പറയുന്നതെന്നും രാജേഷ് ചോദിച്ചു.

ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സഭയുടെ സീറ്റിന് പുറത്തിരിക്കുന്നവർ അടുത്ത നിയമസഭയുടെ പുറത്താകും. ജനം അവരെ പുറത്താക്കും.ശ്രീധരൻ പിള്ളയും തന്ത്രിയും യുഡിഎഫും സംസാരിക്കുന്ന ഒരു കാര്യമാണെന്നും ബാലഗോപാൽ കൂട്ടിച്ചേര്‍ത്തു.  ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നീണ്ടു പോയാൽ ഡൽഹിയിലേക്ക് വരെ നീളും. കയ്യിൽ ചരട് കെട്ടിയതിലേക്ക് വരെ അന്വേഷണം വരുമെന്നും മന്ത്രി പറഞ്ഞു. സഭയെ നേരിടാനുള്ള ഭയം കാരണം പ്രതിപക്ഷം ഇറങ്ങി ഇരിക്കുകയാണെന്ന് കെ.കെ ശൈലജ പരിഹസിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഭരണപക്ഷം ഉയർത്തി. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News