ശബരിമല കൊടിമര പ്രതിഷ്ഠ കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

കൊടിമര പുനർനിർമാണത്തിന്റെ രേഖകൾ ആവശ്യപ്പെട്ട് എസ്‌ഐടിക്ക് വിജിലൻസ്‌ കത്ത് നൽകി

Update: 2026-02-23 04:24 GMT

തിരുവനന്തപുരം: ശബരിമല കൊടിമര പ്രതിഷ്ഠാ കേസിൽ  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. സ്വർണം നൽകിയിരുന്നതായി സുരേഷ് ഗോപി മൊഴി നൽകി. കേസിൽ മോഹൻലാലിന്‍റെ മൊഴിയും അന്വേഷണ സംഘം വൈകാതെ രേഖപ്പെടുത്തും.

അതേസമയം കൊടിമര പുനർനിർമാണത്തിന്റെ രേഖകൾ ആവശ്യപ്പെട്ട് എസ്‌ഐടിക്ക് വിജിലൻസ്‌ കത്ത് നൽകി. രേഖകൾ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് എസ്‌ഐടി പിടിച്ചെടുത്തിരുന്നു. കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ഒരുമാസത്തെ സമയമാണ് വിജിലൻസിന് ഹൈക്കോടതി നൽകിയിരുന്നത്.

ആരൊക്കെ സംഭാവന നൽകി, എത്ര സ്വർണം നൽകി എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താൻ രേഖകൾ പരിശോധിക്കണം. അതിന് ശേഷമായിരിക്കും സംഭാവന നൽകിയവരിൽ നിന്ന് മൊഴിയെടുക്കുക. കൊടിമര നിർമ്മാണത്തിന് ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്ന അഭിഭാഷക കമീഷ്ണറുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News