കെമിസ്ട്രി ഉത്തരസൂചിക തയ്യാറാക്കിയ 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ്

അനർഹമായി മാർക്ക് നൽകാൻ ശ്രമിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ്

Update: 2022-04-29 02:54 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: ഹയർസെക്കൻഡറി കെമിസ്ട്രി ഉത്തരസൂചിക തയ്യാറാക്കുന്നതിൽ വീഴ്ചവരുത്തിയ 12 അധ്യാപകർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലുള്ളത് ഗുരുതര ആരോപണങ്ങൾ.'വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് നൽകാൻ അധ്യാപകർ ശ്രമിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടെതായും നോട്ടീസിൽ പറയുന്നു.

ഇതോടെ കെമിസ്ട്രി  ചോദ്യപേപ്പറിലെ മൂല്യനിർണയം സംബന്ധിച്ച് അധ്യാപകരും ആ വിദ്യാഭ്യാസ വകുപ്പും തമ്മിൽ ആ നേർക്കുനേർ എത്തിയിരിക്കുകയാണ്. ഇന്നലെ മൂല്യനിർണയം നടത്തുന്ന അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ഉത്തര സൂചിക ശരിയല്ലെന്ന് പറഞ്ഞ് മിക്ക ജില്ലയിലെയും അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിച്ചിരുന്നു. അതിന് പിന്നാലെയാണ് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് വിദ്യാഭ്യാസ വകുപ്പ് നൽകിയത്.

Advertising
Advertising

വിദ്യാർഥികൾക്ക് ഉദാരമായി മാർക്ക് ലഭിക്കുന്ന തരത്തിൽ ചോദ്യപേപ്പർ നോക്കണം എന്ന തീരുമാനം പന്ത്രണ്ട് അധ്യാപകർ ചേർന്ന് എടുത്തതെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. അതുകൊണ്ട് തന്നെ ഗുരുതരമായ കൃത്യവിലോപമാണ് അധ്യാപകരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അനർഹമായി വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നൽകാനുള്ള ശ്രമം അധ്യാപകർ നടത്തി. പതിനഞ്ച് ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ നടപടികൾ എടുക്കുമെന്നും നോട്ടീസിൽ പറയുന്നു. പക്ഷേ അധ്യാപകർ ഇത് പൂർണ്ണമായും എതിർക്കുകയാണ് ചെയ്യുന്നത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News