വിദ്യാർഥികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തം ഇടീച്ചു; തിരു. കോട്ടൺഹിൽ സ്കൂളിലെ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Update: 2025-06-15 06:32 GMT
Editor : Lissy P | By : Web Desk

representative image

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ വിദ്യാർഥികളെ ഏത്തം ഇടീച്ചതിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്.ഡി ഇ ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് അധ്യാപികയായ ദരീഫ വിദ്യാർഥികളെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് ഏത്തം ഇടീച്ചത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ക്ലാസിൽ നിന്നിറങ്ങിയതിനായിരുന്നു അധ്യാപികയുടെ നടപടി.

ഇതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ ബസ് കിട്ടാതെ വരികയും സ്വകാര്യബസില്‍ കയറി വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്താന്‍ വൈകിയതിനെക്കുറിച്ച് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടികള്‍ നടന്ന സംഭവം പറഞ്ഞത്.തുടര്‍ന്ന് രക്ഷിതാക്കള്‍ വാട്ട്സാപ്പിലൂടെ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു.തുടര്‍ന്നാണ്  ഡിഇഒക്ക് പരാതി നൽകുകയും ചെയ്തത്. അധ്യാപികക്കെതിരെ ഉടന്‍ നടപടിയെടുത്തേക്കും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News