എസ്.ഐ ആനി ഇനി കൊച്ചിയിലുണ്ടാകും....!

ആനിയുടെ ആഗ്രഹം പരിഗണിച്ച് വർക്കലയിൽ നിന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് സർക്കാർ സ്ഥലം മാറ്റം നൽകി

Update: 2021-06-27 18:39 GMT
Editor : ijas

പ്രതിസന്ധികളെ അതിജീവിച്ച് സബ് ഇൻസ്പെക്ടറായി വാർത്തകളിൽ ഇടം പിടിച്ച എസ്.പി ആനിക്ക് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം. വർക്കല പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരുന്ന ആനിയെ അവർ ആവശ്യപ്പെട്ടത് പ്രകാരമാണ് കൊച്ചി സിറ്റിയിലെ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ജൂൺ 25നാണ് വർക്കല പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയി ആനി ചുമതലയേറ്റത്. തന്‍റെ കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആവശ്യപ്പെട്ട് ആനി അപേക്ഷ സമർപിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് സ്ഥലംമാറ്റം.

തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ എസ്.പി ആനി വഴിയരികില്‍ നാരങ്ങാവെള്ളം വിറ്റും കഠിനമായി പരിശ്രമിച്ചുമാണ് ജീവിതം തിരികെ പിടിച്ചത്. '10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്.. ഇതിലും വലുതായി എങ്ങനെ ആണ് ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക…' എന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമത്തിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് ആനിയുടെ ജീവിതകഥയും വൈറലായത്.

Tags:    

Editor - ijas

contributor

Similar News