സിൽവർ ലൈൻ: കേരള-കർണാടക മുഖ്യമന്ത്രിതല ചർച്ചക്ക് ധാരണ

മുഖ്യമന്ത്രിമാരുടെ കൗൺസിലിൽ സിൽവർ ലൈൻ അജണ്ടയായി ഉന്നയിച്ചില്ല. തലശ്ശേരി - മൈസൂർ പാത സംബന്ധിച്ച കാര്യവും സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായ ശേഷം കൗൺസിലിൽ ഉന്നയിച്ചാൽ മതിയെന്നാണ് തീരുമാനം.

Update: 2022-09-03 09:48 GMT

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കേരള - കർണാടക മുഖ്യമന്ത്രിതല ചർച്ചക്ക് ധാരണ. ഈ മാസം അവസാനം ബെംഗളൂരുവിലാണ് ചർച്ച. കോവളത്ത് നടക്കുന്ന മുഖ്യമന്ത്രിമാരുടെ കൗൺസിലിൽ സിൽവർ ലൈൻ അജണ്ടയായി ഉന്നയിച്ചില്ല. തലശ്ശേരി - മൈസൂർ പാത സംബന്ധിച്ച കാര്യവും സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായ ശേഷം കൗൺസിലിൽ ഉന്നയിച്ചാൽ മതിയെന്നാണ് തീരുമാനം.

കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിമാരുടെ കൗൺസിലിൽ സിൽവർ ലൈൻ അജണ്ടയായി ഉന്നയിച്ചില്ല. മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമാണ് യോഗത്തിൽ പങ്കെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന് പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News